വെന്നിമല അയ്യപ്പ ക്ഷേത്രത്തിലെ പന്തീരായിരത്തിന് മളളിയൂരിൽ നിന്ന് തുടക്കം.

 
പുതുപ്പള്ളി  ഃ വെന്നിമല മലകുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 2022 മെയ്‌ 14 ശനിയാഴ്ച 
നടക്കുന്ന അനുഷ്ടാന കലാ രൂപമായ അയ്യപ്പൻ തീയ്യാട്ടും പന്തീരായിരത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം വൈഷ്ണവ ഗണപതി ഭഗവാന്റെ സന്നിധിയായ മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്ര സന്നിധിയിൽ 2022 ഫെബ്രുവരി 13 ന് രാവിലെ 9.30 ന് ബ്രഹ്മശ്രീ. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവഹിക്കുന്നു.
പന്തീരായിരത്തിന് വേണ്ടി ഉള്ള ദ്രവ്യ, സാമ്പത്തിക സമർപ്പണവും ഈ അവസരത്തിൽ നടന്നു.
അനുഷ്ഠാന കലരാത്‌നം തിയ്യാടി രാമൻ നമ്പ്യാരാണ് അയ്യപ്പൻ തിയ്യാട്ടും പന്തീരായിരവും അവതരിപ്പിക്കുന്നത്.
വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഒറ്റ ഇരുപ്പിൽ 12,008 നാളികേരം വെളിച്ചപ്പാട് ഒറ്റയ്ക്ക് എറിഞ്ഞു ഉടക്കുന്നതാണ് പന്തീരായിരത്തിന്റെ പ്രത്യേകത.
Previous Post Next Post