ഉപ്പിലിട്ടത് കഴിച്ച കുട്ടികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ തട്ടുകടകളിൽ നിന്ന് ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം.



പരിശോധനയ്ക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗരി ലായിനി തന്നെയാണെന്ന് കണ്ടെത്തി. മറ്റു നിരോധിച്ച രാസ പദ്ധാർഥങ്ങളുടെയോ മിനറൽ ആസിഡുകളുടെയോ സാന്നിധ്യം ഇവയിൽ കണ്ടെത്തിയില്ല.

രണ്ടു സ്ഥാപനങ്ങളിൽ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകത്തിന്റെ രണ്ടു സാമ്പിളുകൾ ശേഖരിച്ച് അയച്ചിരുന്നു. ഇത് ഗ്ലേഷ്യൽ അസറ്റിക് ആസിഡ് ആണെന്ന് കണ്ടെത്തി. ഇതിലും നിരോധിക്കപ്പെട്ട രാസ പദാർത്ഥങ്ങളുടെയോ മിനറൽ ആസിഡുകളുടെയോ സാന്നിധ്യം ഇല്ല.

ബീച്ചിലെ തട്ടുകടയില്‍ നിന്ന് ആസിഡ് കുടിച്ച് വിദ്യാര്‍ത്ഥി അവശ നിലയിലായ സംഭവത്തെത്തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. ബീച്ചിലെ അഞ്ച് തട്ട് കടകളില്‍ നിന്നുളള സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 

വിദ്യാർഥിയെക്കുറിച്ചുള്ള വാർത്തകൾ വന്നതിനു പിന്നാലെയാണ് അധികൃതർ പരിശോധന തുടങ്ങിയത്. അപ്പോഴേക്കും രാസവസ്തുക്കൾ കടകളിൽ നിന്നും മാറ്റിയിരുന്നു എന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Previous Post Next Post