ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിശിത വിമർശനം ഉയർത്തി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.



മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ  നിശിത വിമർശനം ഉയർത്തി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഗവർണർ നിരന്തരം വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുകയാണ്. ഭരണ ഘടന പദവിയിൽ ഇരുന്ന് ഗവർണർ നടത്തുന്ന പ്രസ്താവനകൾ ഔചിത്യം ഇല്ലായ്മയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

ഹിജാബ്, ന്യൂന പക്ഷ പദവി തുടങ്ങി നിരവധി വിഷയങ്ങളിൽ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിമർശനം.

ഹിജാബ് ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് പ്രശനമല്ല. അത് മറ്റൊരു സംസ്ഥാനത്തിൽ വലിയ വിവാദമായ കാര്യമാണ്. പക്ഷേ അതുപയോഗിച്ച് വിവാദം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നിരന്തരം നടത്തുകയാണ് ഗവർണർ. ഇത് ഔചിത്യം ഇല്ലായ്മയാണ്. ഭരണ ഘടന പദവിയിൽ ഇരുന്ന് ഇങ്ങനെ പറയുന്നത് ശരിയല്ല. അദ്ദേഹം ആ പദവിയിൽ ഇരിക്കുന്നതു കൊണ്ടാണ് ആരും പ്രതികരിക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Previous Post Next Post