ട്രെയിൻ ​ഗതാ​ഗതം പുനഃസ്ഥാപിച്ചില്ല; വേണാട് എക്സ്പ്രസ് ഉൾപ്പടെ എട്ട് ട്രെയിനുകൾ ഓടില്ല, അഞ്ച് ട്രെയിനുകൾ ഭാ​ഗീകമായി റദ്ദാക്കി



തിരുവനന്തപുരം; ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

 ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ഇപ്പോൾ ഗതാഗതം നടക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനഃസ്ഥാപിക്കും.

തൃശൂർ പുതുക്കാട് വച്ച് ഇന്നലെയാണ് ചരക്കു തീവണ്ടി പാളം തെറ്റിയത്. 

ഇന്ന് സർവീസ് നടത്താനിരുന്ന എട്ട് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായുമാണ് റദ്ദാക്കിയത്. ഗുരുവായൂർ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊർണൂർ, തിരുവനന്തപുരം- എറണാകുളം, ഷൊർണറൂർ -എറണാകുളം, കോട്ടയം-നിലമ്പൂർ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 


Previous Post Next Post