എം ജി സർവകലാശാലയിൽ സെക്ഷൻ ഓഫിസർക്ക് സസ്പെൻഷൻ







കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശല പരീക്ഷാ വിഭാഗത്തിലെ എം.ബി.എ - ഇ . ഐ ഏഴ് സെക്ഷനിലെ സെക്ഷൻ ഓഫീസർ ഐ. സാജനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു. 

മാർക്ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പരാതിയുടേയും വിജിലൻസ് അന്വേഷണത്തിൻ്റെയും പശ്ചാത്തലത്തിൽ സർവ്വകലാശാല സിൻഡിക്കേറ്റ് സമിതി നൽകിയ അന്വേഷണ റിപ്പോർട്ട് പ്രകാരം സിൻഡിക്കേറ്റ് യോഗമെടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 

കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായും സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായും സിൻഡിക്കേറ്റ് സമിതി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 

നേരത്തെ വിജിലൻസ് നടപടികളുടെ പശ്ചാത്തലത്തിൽ സസ്പെൻഷനിലായ സെക്ഷനിലെ അസിസ്റ്റൻ്റ് സി.ജെ. എൽസിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും അധികാര ദുർവ്വിനിയോഗവും ഉണ്ടായതായി സിൻഡിക്കേറ്റ് അന്വേഷണ സമിതി കണ്ടെത്തിയ സാഹചര്യത്തിൽ ജീവനക്കാരിക്കെതിരായി കൈക്കൊണ്ട സസ്പെൻഷൻ അടക്കമുള്ള നടപടികൾക്ക് സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകി.


Previous Post Next Post