തിരുവനന്തപുരം: പലിശയ്ക്ക് നൽകിയ പണം തിരികെ നൽകാത്തതിന് അറുപതുകാരനെ കിണറ്റിൽ തലകീഴായി കെട്ടിയിട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി  ഒന്നാം പ്രതി ഷുക്കൂര്‍, മൂന്നാം പ്രതി മനോജ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം പോത്തൻകോട്ടാണ് സംഭവം ഉണ്ടായത്. കടം നൽകിയ പണത്തിന് കൃത്യമായി പലിശ നൽകാതായതോടെയാണ് അറുപതുകാരനെ തട്ടിക്കൊണ്ടുപോയത്. പതിനായിരം രൂപയ്ക്ക് വൃദ്ധനെ തട്ടിക്കൊണ്ടുപോകാന്‍ ഷുക്കൂര്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ്  അന്വേഷണത്തിൽ വ്യക്തമായി.