സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ









തിരുവനന്തപുരം   സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം. പൊതുപരിപാടികളില്‍ 1500 പേര്‍ക്ക് പങ്കെടുക്കാം.

ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ എന്നിവടങ്ങളിലും 100 ശതമാനം പ്രവേശനമാകാം.

ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ വിവിധ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി ഒഴിവാക്കി.

എല്ലാ പൊതുപരിപാടികള്‍ക്കും 25 സ്‌ക്വയര്‍ മീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് അനുവാദിക്കാം.
സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
Previous Post Next Post