നടൻ ദിലീപ് ഉൾപ്പെട്ട ഗൂഡാലോചനക്കേസ്സ് : വിധി തിങ്കളാഴ്ച

 

 
കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയും. 

പ്രോസിക്യൂഷന്‍ എഴുതി നല്‍കിയ വാദങ്ങള്‍ക്കുള്ള മറുപടി നാളെ രാവിലെ 9.30ന് എഴുതി നല്‍കാന്‍ പ്രതിഭാഗത്തിന് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് നിര്‍ദേശം നല്‍കി. 

പ്രോസിക്യൂഷന്‍ എഴുതി നല്‍കിയ വാദങ്ങള്‍ക്കു മറുപടി നല്‍കാന്‍ സമയം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നാളെ രാവിലെയ്ക്കകം ഇതു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ കോടതി നാളെ പ്രത്യേക സിറ്റിങ് നടത്തും.


Previous Post Next Post