തർക്കത്തെ തുടർന്ന് അടച്ചിട്ട സിംഗപ്പൂർ ഇന്ത്യൻ അസോസിയേഷൻ വീണ്ടും തുറന്നു


സന്ദീപ് എം സോമൻ 
സിംഗപ്പൂർ ആഭ്യന്തര തർക്കത്തെത്തുടർന്ന് ഫെബ്രുവരി 7ന് അടച്ചുപൂട്ടിയ സിംഗപ്പൂർ ഇന്ത്യൻ അസോസിയേഷൻ (ഐഎ ഇന്ന് മുതൽ സാധാരണ പ്രവർത്തനം പുനരാരംഭിക്കും.
അംഗങ്ങളുടെ ക്ഷമയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ബുധനാഴ്ച രാത്രി ഒരു സർക്കുലറിൽ ഐഎ പ്രസിഡന്റ് വിഷ്ണു പിള്ള പറഞ്ഞു, നിലവിലെ മാനേജ്‌മെന്റ് കമ്മിറ്റി ഇപ്പോഴും അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്ന് അസോസിയേഷൻ സ്ഥിരീകരിച്ചു.
കഴിഞ്ഞ 3 വർഷമായി സാമ്പത്തിക വിവരങ്ങൾ സമർപ്പിച്ചിട്ടില്ല, കഴിഞ്ഞ രണ്ട് ടേമുകളായി എജിഎമ്മിലെ നടത്തിയിട്ടില്ല, കാലാവധി 2021 സെപ്റ്റംബറിൽ അവസാനിച്ചെങ്കിലും ഇന്നുവരെ ഒരു തിരഞ്ഞെടുപ്പും നടന്നിട്ടില്ല എന്നും 
 എജിഎമ്മിലെ ജനറൽ ബോഡി (വോട്ടിംഗ് അംഗങ്ങൾ) അവിശ്വാസം പാസാക്കി പ്രസിഡന്റിനെ പുറത്താക്കി. പ്രസിഡന്റ് പുറത്തേക്ക് പോയി. പകരം വൈസ്  പ്രസിഡന്റ് ഇടപെട്ട് ജനറൽ ബോഡിയുടെ പിന്തുണയോടെ എജിഎമ്മിന്റെ ചുമതല ഏറ്റെടുത്തു എന്നും അതൊരു മാനേജ്മെന്റ് തർക്കമായിരുന്നില്ല എന്നും പറയപ്പെടുന്നു.
Previous Post Next Post