സിപിഎം പ്രവർത്തകൻ്റെ കൊലപാതകം; തലശേരിയിൽ ഹർത്താൽ തുടങ്ങി




 
കോഴിക്കോട്: തലശേരി പുന്നോലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ. തലശേരി ന​ഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും. 

കൊരമ്പിൽ താഴെ കുനിയിൽ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലികഴി‍ഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലർച്ചെയാണ് ബൈക്കിലെത്തിയ നാലം​ഗ സംഘം വെട്ടിക്കൊന്നത്. സ്ഥലത്ത് കനത്ത പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്.


Previous Post Next Post