പാമ്പാടിയിൽ ഓട്ടോറിക്ഷക്ക് മുമ്പിലേയ്ക്ക് തടി ലോറിയിൽ നിന്നും തടി വീണു .. ഓട്ടോറിക്ഷ ഓടിച്ച ന്യൂ സംഘം ഹോട്ടൽ ഉടമ സന്തോഷ് രക്ഷപ്പെട്ടത് തലനാരിഴക്ക്


പാമ്പാടി :പാമ്പാടി താലൂക്ക് ആശുപത്രി വളവിൽ രാത്രി 9.30 ന് ആയിരുന്നു തടി കയറ്റിവന്ന ലോറിയിൽ നിന്നും തടി റോഡിലേയ്ക്ക് വീണത് കോട്ടയം ഭാഗത്തേക് പോയ തടി ലോറിയിൽ നിന്നും ഒരു തടി പാമ്പാടി ന്യൂ സംഘം ഹോട്ടൽ ഉടമ സന്തോഷിൻ്റെ ഓട്ടോറിക്ഷക്ക് മുമ്പിലേയ്ക്ക് വീഴുകയായിരുന്നു ഉടൻ തന്നെ സന്തോഷ് ഓട്ടോറിക്ഷ അവസരോചിതമായി റോഡിൽ നിർത്തിയത് മൂലം വൻ അപകടം ഒഴിവായി പാമ്പാടി പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു 
ഈ ഭാഗത്ത് തെരുവുവിളക്കുകൾ കത്താറില്ല കനത്ത ഇരുട്ടിലാണ് ഈ ഭാഗം ഇതുമൂലം താലൂക്ക് ആശുപത്രിയിൽ രാത്രി കാലത്ത് എത്തുന്ന രോഗികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post