എ.ടി.എമ്മിന്റെ സെന്‍സറില്‍ കൃത്രിമം കാട്ടി ഒന്നേക്കാല്‍ ലക്ഷം രൂപ കവര്‍ന്നു തട്ടിപ്പിന് പിന്നിൽ വിദഗ്ദ്ധർ എന്ന് സംശയം


തൃശൂര്‍ പുതുക്കാട് എ.ടി.എമ്മില്‍ തിരിമറി നടത്തി ഒന്നേക്കാല്‍ ലക്ഷം രൂപ കവര്‍ന്നു. ബാങ്ക് അധികൃതരുടെ പരാതിയില്‍ പുതുക്കാട് പൊലീസ് കേസെടുത്തു. എ.ടി.എമ്മിന്റെ െസന്‍സറില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ്. കൗണ്ടറിലെ മെഷീന്‍ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ അറിയുന്നവരാണ് തട്ടിപ്പിനു പിന്നില്‍. മെഷീനിലെ തുകയുടെ കണക്ക് പിന്നീട് പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് മനസിലാകുക. ഇടപാടുകാരുടെ പണമല്ല നഷ്ടപ്പെടുന്നത്. 
ബാങ്കിന്റെ തുകയാണ് ഇത്തരം തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നത്. ഒന്നരലക്ഷം രൂപയുടെ താഴെ മാത്രമേ ഓരോ കൗണ്ടറുകളില്‍ നിന്ന് ഇത്തരം സംഘങ്ങള്‍ തട്ടാറുള്ളൂ. വലിയ തുക നഷ്ടപ്പെടുമ്പോള്‍ ബാങ്കിന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നതാണ് കാരണം. 
സമാനമായ തട്ടിപ്പിന് ഉത്തരേന്ത്യന്‍ സംഘത്തെ തൃശൂരില്‍ നേരത്തെ പിടികൂടിയിരുന്നു. ഇവരുടെ കൂട്ടാളികളാകാം തട്ടിപ്പിന് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നു. തട്ടിപ്പുസംഘത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ചാലക്കുടി ഡിവൈ.എസ്.പി. : സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. 
Previous Post Next Post