കോട്ടയം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ച ഗൂർഖ ജീപ്പുകൾ കൈമാറി.ഗൂർഖ ജീപ്പുകൾ ലഭിച്ച സ്റ്റേഷനുകൾ ഇവയൊക്കെ

ദുർഘട പാതകളിലെ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കമ്പനിയുടെ ഗൂർഖ ജീപ്പുകൾ കേരള പോലീസ് വാങ്ങിയതിൻ  പ്രകാരം കോട്ടയം ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ച ഗൂർഖ ജീപ്പുകൾ ഇന്ന് കൈമാറി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് വളപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം ഈസ്റ്റ്‌, എരുമേലി, മുണ്ടക്കയം, മണിമല, മേലുകാവ് തുടങ്ങിയ സ്റ്റേഷനുകൾക്ക് ആണ് നിലവിൽ ഗൂർഖ ജീപ്പ് അനുവദിച്ചിട്ടുള്ളത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. സ്റ്റേറ്റ് പ്ലാൻ, പോലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരം ഉള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങൾ വാങ്ങിയത്.
Previous Post Next Post