എത്രയും വേഗം മടങ്ങിയെത്തണം'; റഷ്യയിലെ എംബസി ജീവനക്കാര്‍ക്കും പൗരന്‍മാര്‍ക്കും യുഎസ് നിര്‍ദേശം






യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, അടുത്തുനിന്ന് വിതുമ്പുന്ന യുവതി/എപി

വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ, റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് എത്രയും വേഗം തിരികെ വരാന്‍ അമേരിക്ക. മോസ്‌കോയിലെ യുഎസ് എംബസിയാണ് സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്. 

എംബസിയില്‍ അത്യാവാശ്യ ജോലികള്‍ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉടന്‍ റഷ്യ വിടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കി. 

ബലാറൂസിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. യുക്രൈന്‍-റഷ്യ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യരുത് എന്ന് പൗരന്‍മാര്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

36 രാജ്യങ്ങളുടെ വ്യോമപാത നിഷേധിച്ച് റഷ്യ

അതേസമയം, 36 രാജ്യങ്ങളുടെ വ്യോമപാത റഷ്യ നിഷേധിച്ചു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് യുഎന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.


Previous Post Next Post