ദോഹ: കോവിഡ് വാക്സിൻ സ്വീകരിച്ച റസിഡന്റ് വീസയുള്ള യാത്രക്കാർക്ക് ക്വാറന്റൈനും യാത്രയ്ക്ക് മുമ്പുള്ള പിസിആർ പരിശോധനയും ഒഴിവാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.
ഫെബ്രുവരി 28 രാത്രി ഏഴ് മണിയോടെ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ നിർദേശം പ്രകാരം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വാക്സിൻ സ്വീകരിച്ച താമസ ക്കാർക്ക് ക്വാറന്റൈൻ ഇല്ലാതെ തന്നെ ഖത്തറിൽ എത്താൻ കഴിയും.
അതേസമയം, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ റാപിഡ് ആന്റിജൻ പരിശോധനക്ക് വിധേയരാവണം.