കേരളാ പോലീസിന് അഭിനന്ദന പ്രവാഹം ..ദുർമന്ത്രവാദിനിയെ കൊന്നു വനത്തിൽ തള്ളിയശേഷം കേരളത്തിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടിയത് കേരള പോലീസിൻ്റെ അസാമാന്യ മികവിൽ !


.ജാർഖണ്ഡിൽ ദുർമന്ത്രവാദിനിയെ കൊലപ്പെടുത്തി കേരളത്തിലേക്കു കടന്ന പ്രതിയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തുസുറാബിറ ഖുച്ചായ് സ്വദേശി ലോറൻസ് സമാഡ് (31) ആണ് പിടിയിലായത്. 75 വയസ്സുള്ള ദുർമന്ത്രവാദിനിയെ കൊലപ്പെടുത്തി മാവോയിസ്റ്റ് മേഖലയിലെ വനത്തിൽ തള്ളിയ ശേഷം കേരളത്തിലേക്കു കടന്ന ലോറൻസ് വാഴക്കാലയിൽ ജാർഖണ്ഡുകാരായ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 29ന് ആയിരുന്നു കൊലപാതകം. ലോറൻസിന്റെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണു ദുർമന്ത്രവാദിനിയോടു പകയുണ്ടായത്. മകൻ മരിച്ചതോടെ മന്ത്രവാദിനിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇവരെ ആരോ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഖുച്ചായ് പൊലീസ് ആദ്യം റജിസ്റ്റർ ചെയ്ത കേസ്. വനമേഖലയിൽ നിന്നു മന്ത്രവാദിനിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതോടെ കൊലപാതകമാണെന്നു വ്യക്തമായി
കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവാണു ലോറൻസിനെ സംശയിക്കുന്നതായി ഖുച്ചായ് പൊലീസിനോടു പറഞ്ഞത്. അന്വേഷണത്തിൽ ലോറൻസ് തന്നെയാണു കൊലയാളിയെന്നു പൊലീസിനു ബോധ്യപ്പെട്ടപ്പോഴേക്കും പ്രതി ജാർഖണ്ഡ് വിട്ടിരുന്നു.ലോറൻസിന്റെ ഫോൺ പ്രവർത്തനം തുടങ്ങിയതോടെ ജാർഖണ്ഡിലെ എസ്പി കൊച്ചി ഡിസിപി വി.യു.കുര്യാക്കോസിനെ ബന്ധപ്പെട്ടു. തൃക്കാക്കര അസി.പൊലീസ് കമ്മിഷണർ പി.വി.ബേബിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു ലോറൻസ് വാഴക്കാലയിൽ താമസിക്കുന്നുണ്ടെന്നു കണ്ടെത്തിയത്.
പള്ളിക്കരയിലെ കെട്ടിട നിർമാണ സ്ഥലത്തു സഹായിയായി ജോലി ചെയ്യുന്നതിനിടെ അവിടം വളഞ്ഞാണു പൊലീസ് ലോറൻസിനെ പിടികൂടിയത്. തൃക്കാക്കര ഇൻസ്പെക്ടർ ആർ.ഷാബു, എസ്ഐമാരായ പി.ബി.അനീഷ്, റോയ് കെ.പുന്നൂസ്, എഎസ്ഐ ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജാബിർ സലിം, അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ജാർഖണ്ഡ് പൊലീസ് സംഘം ഇന്നലെ രാത്രി പ്രതിയുമായി നാട്ടിലേക്കു മടങ്ങി.
Previous Post Next Post