പതിനാലിൽ പത്തു ജില്ലകളിലും വനിതാ കളക്ടർമാർ; സംസ്ഥാനത്തിത് ആദ്യം.









തിരുവനന്തപുരം : സം​സ്ഥാ​ന​ത്തെ 14 ജില്ലകളിൽ പത്തിലും 
ഭ​രി​ക്കു​ന്ന​ത് വ​നി​താ കളക്ട​ർ​മാ​ർ.
ബു​ധ​നാ​ഴ്ച ആ​ല​പ്പു​ഴ ജി​ല്ലാ 
ക​ള​ക്ട​റാ​യി ഡോ.​രേ​ണു രാ​ജി​നെ നി​യ​മി​ച്ച​തോ​ടെ​യാ​ണ് ജി​ല്ല​ക​ളു​ടെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ വനിതാ പ്രാതിനിധ്യം റെക്കോർഡിലെത്തിയത്. കേരള ചരിത്രത്തിലിത് ആദ്യമാണ്. നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനവും.

കഴിഞ്ഞദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടർമാർക്കുള്ള അവാർഡ് തേടിയ മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്. തിരുവനന്തപുരം കളക്ടർ ഡോ. നവ്ജ്യോത് ഖോസ, പാലക്കാട് മൃൺമയി ജോഷി എന്നിവർ. ആ​ല​പ്പു​ഴ ക​ള​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് അ​ടു​ത്ത 
ദി​വ​സം വി​ര​മി​ക്കാ​നി​രി​ക്കു​ന്ന എ. അ​ല​ക്സാ​ണ്ട​റും ഈ ​
പു​ര​സ്കാ​രം നേ​ടി. ഇ​ദ്ദേ​ഹം വി​ര​മി​ച്ച​തി​ന്​ പി​ന്നാ​ലെയാകും  ഡോ.​രേ​ണു​രാ​ജ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക.

ഹരിത വി കുമാർ (തൃശൂർ), ദിവ്യ എസ്‌ അയ്യർ (പത്തനംതിട്ട), അഫ്സാന പർവീൺ (കൊല്ലം), ഷീബ ജോർജ് (ഇടുക്കി), ഡോ.പി കെ ജയശ്രീ (കോട്ടയം), ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് (കാസർകോട്) ഡോ. എ ഗീത (വയനാട്) എന്നിവരാണ് മറ്റ് വനിതാ കളക്ടർമാർ.
എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളിലാണ് പു​രു​ഷ​ന്മാർ ക​ള​ക്ടറായുള്ളത്. 
കൊ​ല്ലം ക​ളക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ണിന്‍റെ ഭ​ർ​ത്താ​വ്​ ജാ​ഫ​ർ മാ​ലി​ക്കാ​ണ്​ എ​റ​ണാ​കു​ളം ക​ള​ക്ട​ർ എ​ന്ന​തും പ്ര​ത്യേ​ക​ത​യാണ്.
Previous Post Next Post