കോട്ടയത്ത് നിന്നും കാണാതായ യുവാവിനെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി








കോട്ടയം : നഗരത്തിൽ നിന്നും കാണാതായ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീന്‍റെ (23) മൃതദേഹമാണ് മറൈൻ ഡ്രൈവ് സി.എം.എഫ്.ആർ.ഐയ്ക്ക് സമീപമുള്ള കോർപറേഷൻ കെട്ടിടത്തിനടുത്ത് കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസമാണ് അസറുദ്ദീനെ കാണാതായത്. ജോലിയുടെ ആവശ്യത്തിലേക്ക് എന്ന പേരിൽ  എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു. 

യുവാവിനെ പിന്നീട് കാണാനില്ലെന്ന് പരാതി ഉയരുകയായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. 

പോലീസ് അന്വേഷണം പുരോഗമിയ്ക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മരണകാരണമടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല.
Previous Post Next Post