തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു





വേനല്‍ക്കാലത്തെ വര്‍ധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച്‌ ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു.

പകല്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ വിശ്രമം ആവശ്യമായി വന്നാല്‍ പണിയെടുക്കുന്നതില്‍ നിന്നും തൊഴിലാളികളെ ഒഴിവാക്കുന്നതിനും നിശ്ചിത പ്രവൃത്തിയുടെ അളവിലും പ്രവൃത്തി ചെയ്യേണ്ട ആകെ സമയത്തിലും മാറ്റം വരുത്താതെ പ്രവൃത്തി സമയം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളില്‍ (ആകെ പ്രവൃത്തി സമയം 8 മണിക്കൂറായി നീജപ്പെടുത്തി പുനഃക്രമീകരിച്ച്‌ നിര്‍ദേശന നല്‍കിയതായി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.
Previous Post Next Post