ഭര്‍തൃ കുടുംബത്തിന്റെ ബാധ്യതയ്ക്ക് മകള്‍ ബലിയാടായി': ആഷിഫിന്റെ കുടുംബത്തിനെതിരെ അബീറയുടെ ബന്ധുക്കൾ



തൃശൂര്‍: കൊടുങ്ങല്ലൂരില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ആഷിഫിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ഭാര്യയുടെ ബന്ധുക്കള്‍.

മകള്‍ അബീറ ആത്മഹത്യ ചെയ്യില്ല, മകളെയും കുട്ടികളെയും ആഷിഫ് അവരുടെ അറിവില്ലാതെ അപായപ്പെടുത്തി എന്നാണ് കുടുംബത്തിന്റെ ആരോപണം. ആഷിഫിന്റെ കുടുംബത്തിന്റെ കടബാധ്യതയെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്താലാണ് ആത്മഹത്യയെന്നും ഇവര്‍ ആരോപിക്കുന്നു.

 പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയില്‍ എത്തിയ അബീറയുടെ ബന്ധുക്കളാണ് ഇക്കാര്യം പറഞ്ഞത്.
സാമ്ബത്തിക ബാധ്യതയെ തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്യുന്നതെന്ന് മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്ത കുറിപ്പില്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നും പ്രശ്നങ്ങളുണ്ടെങ്കില്‍ സാമ്ബത്തിക സഹായം നല്‍കുവാന്‍ സാധിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. 

ബാധ്യതയെപ്പറ്റി മകള്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഭര്‍ത്താവിന്റെ കുടുംബം വരുത്തിവെച്ച കടബാധ്യതയില്‍ മകളും കുഞ്ഞുങ്ങളും ബലിയാടാവുകയായിരുന്നെന്നുമാണ് അബീറയുടെ വീട്ടുകാരുടെ ആരോപണം. ആഷിഫിനും ഭാര്യയ്ക്കും താമസിക്കുന്ന സഥലവും വീടും കൂടാതെ മറ്റു സ്വത്തുക്കളും ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ രാവിലെയാണ് കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ആഷിഫ് ഉബൈദുല്ല (കുഞ്ഞുമോന്‍ 41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (13), അനൗനീസ ഫാത്തിമ (8) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. 



Previous Post Next Post