ബൈക്ക് മരത്തിലിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം






കൊച്ചി : കൂട്ടുകാരന്റെ പുതിയ ബൈക്കിൽ യാത്ര ചെയ്ത പ്ലസ് വൺ , പ്ലസ് ടു വിദ്യാർഥികൾ അപകടത്തിൽ മരിച്ചു

വരാപ്പുഴ ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പിൽ റെബിൻ ലിജോ , കൂട്ടിനകം കാട്ടിൽ വൈഷ്ണവ് എന്നിവരാണ് മരിച്ചത് . ഇവർ സഞ്ചരിച്ച ബൈക്ക് മരത്തിൽ ഇടിച്ചാണ് അപകടം.

വൈകിട്ടു നാലരയോടെയാണ് സംഭവം .പിൻസീറ്റിലിരുന്ന വൈഷ്ണവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു . ഗുരുതരമായി പരുക്കേറ്റ റെബിൻ ലിജോയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടർന്നു മരിച്ചതായി പൊലീസ് പറഞ്ഞു .


Previous Post Next Post