അമേരിക്കയിൽ അന്തരിച്ച വെരി .റവ .ഫാ .ഈപ്പൻ ഈഴമാലിൽ കോർ എപ്പിസ്കോപ്പയുടെ സംസ്ക്കാരം ഇന്ന്


ന്യുയോർക്ക്: വെരി .റവ .ഫാ .ഈപ്പൻ ഈഴമാലിൽ കോർ എപ്പിസ്കോപ്പയുടെ സംസ്ക്കാരം ഇന്ന് നടക്കും ന്യുയോർക്കിൽ അമേരിക്കൻ അതിഭദ്രാസനത്തിലെ ആദ്യകാല വൈദികനും കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയൻ  ബാവയുടെ സെക്രട്ടറിയും അമേരിക്കൻ അതി ഭദ്രാസനത്തിൻ്റെ സെക്രട്ടറിയുമായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു .. 
സംസ്ക്കാരം ഇന്ന് 
അമേരിക്കൻ സമയം 8 am - ( ഇൻഡ്യൻ സമയം വൈകിട്ട്  6: 30 )
 ന് കെൻസിക്കോ സെമിത്തേരി ,273 ലെയ്ക്ക് അവന്യൂ വൾഹാല  ന്യുയോർക്കിൽ നടക്കും 
ഭാര്യ മേരി ഊരുമന പാടിയേത്ത് കുടുബാംഗമാണ് മക്കൾ എമിലി ,സിബി ,എബി മരുമക്കൾ ബീസൺ ,വിനു , ജസീക്ക ( എല്ലാവരും യു .എസ് )
സഹോദരങ്ങൾ  പരേതരായ ഈപ്പൻ ഐപ്പ് ,' ഈപ്പൻ വർഗീസ് , പി .എം മാണി , ഈപ്പൻ ചാക്കോ , മറിയാമ്മ കുര്യൻ ( കൊടച്ചൻകോട് പാമ്പാടി ) പരേതൻ ഉതുപ്പാൻ പറമ്പിൽ കുടുബയോഗം മുൻ രക്ഷാധികാരിയും ആയിരുന്നു 
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
Previous Post Next Post