വാവ സുരേഷിന് ഒന്നു കാണണം; വരുമോ?; മെഡിക്കല്‍ കോളജില്‍ നിന്നും ഡോക്ടറുടെ വിളി; ഓടിയെത്തി മന്ത്രി

വാവ സുരേഷിനെ കാണാന്‍ ആശുപത്രിയിലെത്തിയ മന്ത്രി വിഎന്‍ വാസവന്‍
 


കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. സുരേഷിന്റെ ശരീരത്തില്‍ നിന്ന് വിഷം പൂര്‍ണമായും മാറിയെന്ന് ഡോക്ടര്‍മാര്‍. സുരേഷ് പൂര്‍ണ ആരോഗ്യവാനായി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

സുരേഷ് ഓര്‍മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്തതായി ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ പറഞ്ഞു. കാലില്‍ പാമ്പു കടിയേറ്റ ഭാഗം ഡോക്ടര്‍മാര്‍ക്കു കാണിച്ചു കൊടുത്തു. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണതോതില്‍ തിരിച്ചുകിട്ടി. മൂന്നു ദിവസത്തിനകം സുരേഷിന് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.

പിന്നാലെ മന്ത്രി വി.എന്‍ വാസവന്‍ അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച ശേഷം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പും പങ്കുവച്ചിട്ടുണ്ട്
Previous Post Next Post