മണർകാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ അർബുദ രോഗ നിർണയ ക്യാമ്പ്


കോട്ടയം : മണർകാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ 11 - 02 - 2022 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ അർബുദ നിർണയ ക്യാമ്പ് നടത്തുന്നു. 
ഒട്ടുമുക്കാലും അർബുദങ്ങളും തുടക്കത്തിൽത്തന്നെ കണ്ടുപിടിക്കാവുന്നവയാണ്. അർബുദം അതിന്റെ ആരംഭദശയിൽ തന്നെ കണ്ടുപിടിക്കുകയും, കാര്യക്ഷമമായവിധം ചികിത്സിക്കുകയും ചെയ്താൽ ഒരളവുവരെ മാറ്റാമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിക്കുന്നു. അർബുദത്തിന്റെ ആരംഭദശയിലുള്ള കണ്ടുപിടിത്തമാണ് കാര്യക്ഷമമായ ചികിത്സയുടെ അവിഭാജ്യഘടകം. അർബുദത്തെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കുക, അപകട സാദ്ധ്യത ഉളളവരെ കണ്ടെത്തുക എന്നുള്ളതാണ് ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് അർബുദത്തിന്റെ ആരംഭദശയിലുള്ള അപകടസൂചനയെപ്പറ്റി അറിഞ്ഞിരിക്കുക തന്നെ വേണം. ഈ സൂചനകൾ താഴെ പറയുന്നവയാണ്:
കരിയാൻ താമസിക്കുന്ന വ്രണം
ദേഹത്ത് എവിടെയെങ്കിലും, പ്രത്യേകിച്ച് സ്തനങ്ങളിൽ, ഉണ്ടാകുന്ന മുഴയോ, കല്ലിപ്പോ
സാധാരണയിൽ കവിഞ്ഞ രക്തസ്രാവം, പഴുപ്പു പോക്ക് മുതലായവ
പെട്ടെന്നു വളരുന്ന കറുത്ത മറുകുകൾ
വിശപ്പില്ലായ്മ, വിഴുങ്ങുന്നതിനു തടസ്സം  
ഒച്ചയടപ്പും വിട്ടുമാറാത്ത ചുമയും
മലശോധനയിൽ ഉണ്ടാകുന്ന തകരാറുകൾ, ആർത്തവ സമയത്തെ അസ്വഭാവികതകൾ എന്നിവയാണ്.
ഇത്തരത്തിലുള്ളതോ, സമാന ലക്ഷണങ്ങളോ ഉള്ളവരെ ഈ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്ന് അറിയിച്ചു
Previous Post Next Post