നിയമപ്രകാരമുള്ള ചാനലുകളുടെസംപ്രേഷണം: വീഴ്ച വരുത്തിയാൽ നടപടി







കോട്ടയം: കേബിൾ ടെലിവിഷൻ നെറ്റ് വർക്‌സ് റഗുലേഷൻ നിയമപ്രകാരം നിർബന്ധമായും സംപ്രേഷണം ചെയ്യേണ്ട ചാനലുകളെ ഒഴിവാക്കുന്ന സ്വകാര്യ കേബിൾ ടിവി ഓപ്പറേറ്റർമാർക്കെതിരേ നടപടി സ്വീകരിക്കും. 

25 ഡി.ഡി. ചാനലുകൾ സൻസദ് ടിവി - എസ്.ഡി, സൻസദ് ടിവി - എച്ച്.ഡി, സൻസദ് ടിവി -രാജ്യസഭ എന്നിവയുടെ സംപ്രേഷണം ഉൾപ്പെടുത്താതെ പ്രവർത്തിച്ചാലാണ് നടപടി. ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിർദേശം ലഭിച്ചതായി കേബിൾ ടി.വി മോണിറ്ററിംഗ് ജില്ലാതല സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 

വീഴ്ച വരുത്തുന്ന കേബിൾ നെറ്റ്‌വർക്കിന്റെ സംപ്രേഷണ ഉപകരണങ്ങളടക്കം നിയമപ്രകാരം പിടിച്ചെടുക്കാം.


Previous Post Next Post