വാക്കുതർക്കത്തിനിടെഎയർഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്. പ്രതി കസ്റ്റഡിയിൽ


കട്ടപ്പന : ഇടുക്കിയിൽ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്. ഇടുക്കി ശാന്തൻപാറ ബി.എൽ.റാവിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത്.

ബി.എൽ.റാവ് സ്വാദേശി കരിപ്പക്കാട്ട് ബിജു വർഗ്ഗിസ് ആണ് മൈക്കിളിനെ വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിജു വ‍​ർ​ഗീസ് എയ‍ർ​ഗൺ ഉപയോ​ഗിച്ച് മൈക്കിളിനെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
പരിക്കേറ്റ മൈക്കിളിനെ നാട്ടുകാ‍ർ ചേർന്ന് നെടുക്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുട‍ർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ​ഗുരതരമല്ലെന്നാണ് വിവരം. ബിജു വ‍​ർ​ഗീസിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
Previous Post Next Post