സർക്കാർ സ്‌കൂളിൽ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം


ചെന്നൈ : സർക്കാർ സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുമെന്ന് പ്രഖ്യാപനം. തമിഴ്‌നാടിന്റെ ബജറ്റിലാണ് പ്രഖ്യാപനം. ആറുമുതൽ പ്ലസ്ടുവരെയുള്ള വിദ്യാർഥിനികൾക്ക് എല്ലാ മാസവും ബാങ്ക് അക്കൗണ്ടിൽ പണമെത്തും. 

ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയിൽ പഠനം പൂർത്തിയാക്കുന്നതുവരെ സഹായം തുടരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. 698 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ആറുലക്ഷം വിദ്യാർഥിനികൾക്ക് പ്രയോജനം ലഭിക്കും.  

സർക്കാർ സ്കൂളിൽ പഠിച്ച വിദ്യാർഥികൾ ഐഐടി, ഐഐഎസ്‌സി, എയിംസ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയാൽ അവരുടെ ബിരുദ പഠനത്തിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. 


Previous Post Next Post