കോട്ടയം ജില്ലയില്‍ 161 പേര്‍ക്ക് കോവിഡ്; 196 പേര്‍ക്ക് രോഗമുക്തി



കോട്ടയം: ജില്ലയില്‍ 161 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 161 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട്് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 196 പേര്‍ രോഗമുക്തരായി. 2681 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 58 പുരുഷന്‍മാരും 72 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 27 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
നിലവില്‍ 1583 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445398 പേര്‍
കോവിഡ് ബാധിതരായി. 442540 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6256 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-19
എരുമേലി, കാഞ്ഞിരപ്പള്ളി, വിജയപുരം-8
അതിരമ്പുഴ-7
ഏറ്റുമാനൂര്‍, മാടപ്പള്ളി-6
ഭരണങ്ങാനം, പാലാ, വാഴൂര്‍-5
മുത്തോലി, വാഴപ്പള്ളി, കിടങ്ങൂര്‍, ചങ്ങനാശേരി, കടുത്തുരുത്തി, ആര്‍പ്പൂക്കര-4
വാകത്താനം, തീക്കോയി, മുളക്കുളം, കങ്ങഴ, തിടനാട്, ചിറക്കടവ്, കരൂര്‍, പുതുപ്പള്ളി, രാമപുരം, കുറവിലങ്ങാട്, മാഞ്ഞൂര്‍-3
കറുകച്ചാല്‍, ഉഴവൂര്‍, ഉദയനാപുരം, പാമ്പാടി, മൂന്നിലവ്, ടി. വി പുരം, ഈരാറ്റുപേട്ട, കടനാട്-2
മണര്‍കാട്, തലയോലപ്പറമ്പ്, വെള്ളൂര്‍, അയര്‍ക്കുന്നം, മേലുകാവ്, തൃക്കൊടിത്താനം, വെളിയന്നൂര്‍, എലിക്കുളം, തലയാഴം, കാണക്കാരി, മരങ്ങാട്ടുപിള്ളി- 1
Previous Post Next Post