ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ മംഗല്‍പുരിയില്‍ കാണാതായ 17വയസുകാരന്റെ മൃതദേഹം കഴുത്ത് മുറിച്ച നിലയില്‍ ട്രാവല്‍ ബാഗില്‍ കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെയാണ് മംഗല്‍പുരി തെരുവിലാണ് സംശയാസ്പദമായ നിലയില്‍ ട്രാവല്‍ ബാഗ് കണ്ടെത്തിയത്. കഴുത്ത് മുറിച്ച് ബാഗില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയില്‍ രോഹിണി സെക്ടര്‍ ഒന്നില്‍ താമസിക്കുന്ന 17കാരന്റെതാണ് മൃതദേഹമെന്ന് കണ്ടെത്തി.
ഇ-സിഗരറ്റ് വലിക്കുന്നതിനെ കുറിച്ച് സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 17കാരനെ കാണാനില്ലെന്നും പറഞ്ഞ് കുടുംബം പൊലീസില്‍ പരാതി നല്കിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയ്ക്കാണ് വെള്ളിയാഴ്ച്ച ട്രാവല്‍ ബാഗിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സൗത്ത് രോഹിണി പൊലീസ് സ്റ്റേഷനില്‍ അന്വേഷണം പുരോഗമിക്കുകയാണ്.