പാലക്കാട് : സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ മര്‍ദിച്ചതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പൂര്‍വ വിദ്യാര്‍ത്ഥിയുടെ പക വീട്ടല്‍. അലനല്ലൂര്‍ ഗവ: വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് അബ്ദുള്‍ മനാഫിന് നേരെയാണ് പൂര്‍വ വിദ്യാര്‍ഥിയായ നിസാമുദീന്‍ (20) ആക്രമണം നടത്തിയത്
സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന അബ്ദുള്‍ മനാഫിനെ പിന്നിലൂടെ വന്ന നിസാമുദീന്‍ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് വെള്ളിയാഴ്ച മഞ്ചേരിയില്‍ വച്ച് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.വിദ്യാര്‍ഥിയായിരിക്കുമ്ബോള്‍ അധ്യാപകന് നിസാമുദീനെ മര്‍ദിച്ചിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു