കാലടി ശ്രീശാരദ വിദ്യാലയം സൈനിക് സ്കൂൾ പദവിയിലേക്ക്





കൊച്ചി : കാലടി ശ്രീശാരദ വിദ്യാലയം ഉൾപ്പടെ രാജ്യത്തെ 21 സ്ക്കൂളുകളെ സൈനിക് സ്കൂൾ പദവിയിലേക്ക് ഉയർത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. 

ഇതോടെ കേരളത്തിൽ കഴക്കൂട്ടം സൈനിക് സ്കൂളിന് പുറമെ മറ്റൊരു സൈനിക് സ്കൂൾ കൂടി അടുത്ത അധ്യയന വർഷമായ മെയ് മാസത്തിൽ നിലവിൽ വരും. 

സംസ്ഥാനത്തുനിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണ് കാലടി ശ്രീശാരദ സ്ക്കൂളിനെ പ്രതിരോധമന്ത്രാലയം തെരഞ്ഞെടുത്തത്.


Previous Post Next Post