കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4673 പേര്‍ക്ക് രോഗമുക്തി*



 
തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍ 85, പാലക്കാട് 70, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4673 പേര്‍ രോഗമുക്തി നേടി.

Previous Post Next Post