പാമ്പാടി ആലാമ്പള്ളിയിൽ സ്കൂട്ടറും , കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പാമ്പാടി ഇലക്കൊടിഞ്ഞി സ്വദേശി മരിച്ചു .... ഇടിച്ചിട്ട വാഹനം 2 മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പാമ്പാടി പോലീസ് 



ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി ആലാമ്പള്ളിയിൽ സ്കൂട്ടറും , കാറും കൂട്ടിയിടിച്ച് അപകടം സ്കൂട്ടർ യാത്രികനെ ഇടിച്ചകാർ നിർത്താതെ പോയി സ്കൂട്ടർ യാത്രികന് ഗുരുതര പരുക്കുകളോടെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിടുകയും ചെയ്തു പക്ഷെ ജീവൻ രക്ഷിക്കാനായില്ല  പാമ്പാടി ഇലക്കൊടിഞ്ഞി സ്വദേശി വെള്ളറയിൽ രാജപ്പൻ 60 (  കുഞ്ഞൂഞ്ഞ്) ആണ്  മരിച്ചത് 

അമിത വേഗത്തിൽ പൊൻകുന്നം ഭാഗത്തേയ്ക്ക് സഞ്ചരിച്ച  ചുവന്ന നിറത്തിലുള്ള കാർ ആണ് സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടത് ഇവിടെ സ്ഥിരം അപകടം ഉണ്ടാകാറുണ്ടെന്ന് J P ഇലട്രിക്സ് ഉടമയും പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡൻ്റുമായ ഷാജി P മാത്യു പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
അപകടം അറിഞ്ഞ ഉടൻ തന്നെ പാമ്പാടി പോലീസ് സ്ഥലത്തെത്തി അപകടത്തിൽ പെട്ട് സംഭവസ്ഥലത്തു നിന്നും നിർത്താതെ പോയ കാർ 
Ci പ്രശാന്തിൻ്റെ  നിർദ്ധേശാനുസരണം Si ലെബി മോൻ ,  Si ജോയി , Si കോളിൻസ് , Scpo മാരായ മഹേഷ് , അനിൽ എന്നിവരുടെ നേതൃത്തത്തിൽ ഉള്ള അന്വേഷണത്തിലാണ്  2 മണിക്കുറുകൾക്കുള്ളിൽ കണ്ടെത്തി  കസ്റ്റഡിയിൽ എടുത്തത്
KSEB ഉദ്യോഗസ്ഥൻറെയാണ് കാറ് സബ്ബ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ലിന്റോ ഏബ്രഹാം ആണ് കാറിൻ്റെ ഉടമ

Previous Post Next Post