ലോ‍ഡ്ജില്‍‌ മുറിയെടുക്കും; ക്ഷേത്രങ്ങളിലും സൂപ്പർമാർക്കറ്റിലും മോഷണം 30 ൽ അധികം കേസിലെ പ്രതി പിടിയിൽ



അന്‍പതിലധികം മോഷണ കേസുകളിൽ പ്രതിയായ തൃശൂരുകാരന്‍ കൊല്ലം ചടയമംഗലത്ത് പൊലീസിന്റെ പിടിയിലായി. ചേർപ്പ് സ്വദേശി റഫീഖാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ലോ‍ഡ്ജില്‍‌ താമസിച്ചാണ് വിവിധ ജില്ലകളില്‍ മോഷണം നടത്തിയിരുന്നത്. 
പുത്തൂർ, കൊട്ടാരക്കര, അഞ്ചല്‍ ഉള്‍പ്പെടെ കൊല്ലം ജില്ലയിലെ എട്ടു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ മോഷണക്കേസുകളിലെ പ്രതിയാണ് ചേര്‍പ്പ് സ്വദേശി റഫീഖ്. ക്ഷേത്രങ്ങളിലും, സൂപ്പർമാർക്കറ്റുകളിലും മോഷണം നടത്തുകയും സ്വർണപൊട്ടുകളും, ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിലമേൽ ക്ഷേത്രത്തിൽ നടത്തിയ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് തിരുവനന്തപുരത്തേ ലോഡ്ജിൽ നിന്ന് റെഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണമുതലുകളായ ആഭരണങ്ങളും, ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിൽ മാത്രം 30 മോഷണകേസുകളിൽ റഫീഖ് പ്രതിയാണ്്. ഒരു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുന്‍പാണ് റഫീഖ് ജയിലില്‍ നിന്നിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post