ദക്ഷിണ കൊറിയയിൽ പിടിമുറുക്കി കോവിഡ്; തിങ്കളാഴ്ച പോസിറ്റീവായവർ 3,09,790



സോൾ ∙ ദക്ഷിണ കൊറിയയിൽ ഒരിടവേളയ്ക്കു ശേഷം കോവിഡ് വീണ്ടും പിടിമുറുക്കുന്നു. തിങ്കളാഴ്ച 3,09,790 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് 3 ലക്ഷത്തിൽ അധികം കേസുകൾ പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്നാണു വിലയിരുത്തൽ. 

കൊറിയൻ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ (കെഡിസിഎ) കണക്കനുസരിച്ച് 68,66,222 ആണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. 1,158 പേർ ഗുരുതരാവസ്ഥയിലാണ്. 

ജനുവരി അവസാനത്തോടെയാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരാൻ തുടങ്ങിയത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 15 ശതമാനത്തോളം കുട്ടികളാണെന്നാണ് സർക്കാർ വിലയിരുത്തൽ. കുട്ടികളിലെ കോവിഡ് മരണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഈ മാസം അവസാനത്തോടെ ആരംഭിക്കും. രാജ്യത്ത് 86.6 ശതമാനം ആളുകൾ രണ്ടു ഡോസ് വാക്സീനും 62.6 ശതമാനം പേർ ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവരാണ്. 


Previous Post Next Post