പാമ്പാടിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം സംഭവം ഇന്ന് വൈകിട്ട് 4 മണിയോട് കൂടി



ജോവാൻ മധുമല 
പാമ്പാടി : ആലാമ്പള്ളി കവലയ്ക്ക് സമീപം സ്കൂട്ടറിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണമടഞ്ഞു.
സൗത്ത് പാമ്പാടി വെള്ളറമറ്റത്തിൽ രാജപ്പൻ (കുഞ്ഞൂഞ്ഞ് - 70) ആണ് മരിച്ചത്. 
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ് തലയ്ക്ക് സാരമായ പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികനെ തൊട്ടടുത്ത പാമ്പാടി ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരണം സംഭവിച്ചത്.
സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ മണിക്കൂറുകൾക്കകം പൊലീസിന്റെ സമയോചിതമായ നീക്കങ്ങളിലൂടെ കസ്റ്റഡിയിലെടുത്തു. എന്നാൽ വാഹനം ഓടിച്ചയാളിനെ കണ്ടെത്താനായില്ല. 
കാർ പാമ്പാടി കെ എസ് ഇ ബി സബ് സ്റ്റേഷൻ വളപ്പിൽ നിന്നാണ് കണ്ടെത്തിയതെന്നാണ് വിവരം.

 മരണമടഞ്ഞ രാജപ്പന്റെ  ഭാര്യ: ഓമന.  മക്കൾ: അശ്വതി(പൂന), അരുൺ ( കെ എസ് ആർ ടി സി, തിരുവനന്തപുരം ).  സംസ്കാരം പിന്നീട്. 

 രാജപ്പൻ കെ.കെ. റോഡിൽ സർവീസ് നടത്തുന്ന തോംസൺ ബസിൽ ദീർഘകാലം ഡ്രൈവർ ആയിരുന്നു.
Previous Post Next Post