ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു,45 പേർക്ക് പരിക്ക്






ചിറ്റൂർ: ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ 45 പേര്‍ക്ക് പരുക്കേറ്റു.

 തിരുപ്പതിക്ക് സമീപം ചിറ്റൂരിലാണ് അപകടം നടന്നത്. മരിച്ചവരില്‍ തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. 

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
أحدث أقدم