ആനത്താരയിലൂടെ എത്തിയ ട്രാക്ടർ 50 അടി താഴ്ചയിലേക്ക് തട്ടിത്തെറിപ്പിച്ച് പടയപ്പ







.
ഇടുക്കി: ആനത്താരയിലൂടെ എത്തിയ ട്രാക്ടർ തട്ടിത്തെറിപ്പിച്ച് പടയപ്പ എന്ന കാട്ടാന. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കൊളുന്തുമായി എത്തിയ ട്രാക്ടറുടെ മുമ്പില്‍ പടയപ്പ എത്തിയത്. 

ആനത്താരയിലൂടെ എത്തിയ ട്രാക്ടര്‍ തടഞ്ഞുനിര്‍ത്തിയതോടെ ഡ്രൈവര്‍ സെല്‍വവും തൊഴിലാളികളും ഓടി രക്ഷപ്പെട്ടു. കലിമൂത്ത പടയപ്പ കൊളുന്തടക്കമുള്ള വാഹനം സമീപത്തെ കാട്ടിലേക്ക് കുത്തിമലത്തിയിട്ടു. 

50 അടിയോളം താഴ്ചയിലേക്ക് മറിച്ചിട്ടശേഷം മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ തൊഴിലാളികള്‍ ശബ്ദണ്ടാക്കി മാറ്റിയശേഷമാണ് എസ്റ്റേറ്റ് ഓഫീസിലെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ എത്തിയ കാട്ടാന വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയ്യറായിട്ടില്ല. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ പടയപ്പയ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഘലയില്‍ തമ്പടിച്ചതോടെ ഭയം ഇല്ലാതായി. പ്രായാദിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഘലയിലെ സമീപങ്ങളിലാണ് തമ്പടിച്ചിരിക്കുന്നത്.

Previous Post Next Post