മണർകാട് ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം മാർച്ച് 7 ( കുംഭം 23) തിങ്കളാഴ്ച

മണർകാട്:  മണർകാട് ദേവീക്ഷേത്രത്തിൽ കുംഭഭരണി      ചരിത്രപ്രസിദ്ധമായ മണർകാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി മാർച്ച് 7 ( കുംഭം 23) തിങ്കളാഴ്ച രാവിലെ 7 മണി മുതൽ സ്ത്രീകളുടെ പ്രധാന വഴിപാടായ കലം കരിങ്കൽ 10 .30 ന് ഉച്ചപൂജയും ഭരണി ദർശനവും വളരെ പ്രധാനം വൈകിട്ട് 6 .30 ന് വിശേഷാൽ ദീപാരാധന 8 മണിക്കൂ'അത്താഴപൂജയും നട ഗുരുതിയും തുടർന്ന്  9 മണിയോടു കൂടി ശ്രായിൽ പുരയിടത്തു നിന്നും താലപ്പൊലിയും വേല കയറ്റവും ആരംഭിക്കുന്നതും 9 .30 താലപ്പൊലിയും വേല കയറ്റവും ക്ഷേത്ര നടയിൽ എത്തിച്ചേരുന്ന തോടുകൂടി ആണ്ടിൽ ഒരിക്കൽ മാത്രം നട തുറക്കുന്ന ബലിയ്ക്കൽ പുര മാളിക നട തുറക്കലും ഭഗവതീ ദർശനവും കാണിക്ക സമർപ്പണവും തുടർന്ന്
 താല സമർപ്പണം .എല്ലാ വർഷവും ബലിക്കൽ പുര മാളിക തുറന്ന് ഭഗവതീ ദർശനം നടത്തുന്നതിന് ആയിരകണക്കിന് ഭക്തജനങ്ങൾ എത്തുക പതിവാണ് .ആണ്ടിൽ ഒരിക്കൽ മാത്രം നട തുറക്കുന്ന ബലിക്കൽ പുര മാളിക രാത്രി .1 .30 ന് ശേഷം ആണ് നട അടയ്ക്കുക എല്ലാ ഭക്തജനങ്ങൾക്കും രാത്രി 1 .30 വരെ ബലിയ്ക്കൽ പുരയിലെ ഭഗവതീ ദർശനം നടത്തുന്നതിനും, വിശേഷാൽ പുഷ പാംജലിക്കും കാണിക്ക സമർപ്പണവും നടത്തുന്നതും വളരെ വിശേഷത ഉള്ളതാണ് .ഈ ചടങ്ങ് വർഷത്തിൽ കുംഭഭരണി നാളിൽ മാത്ര ആയി നടത്തുന്ന അതിപുരാതന ചടങ്ങും വളരെ പുണ്യദായകവു ആയി ഭക്തജനങ്ങൾ വിശ്വസിക്കുന്നത് .
Previous Post Next Post