കോട്ടയം ജില്ലയിൽ 76 പേർക്കു കോവിഡ്;75 പേർക്കു രോഗമുക്തി




കോട്ടയം: ജില്ലയിൽ 76 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 75 പേർ രോഗമുക്തരായി. 2384 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 28 പുരുഷൻമാരും 38 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 18 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 882 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446812 പേർ കോവിഡ് ബാധിതരായി. 444596 പേർ രോഗമുക്തി നേടി.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-9

കറുകച്ചാൽ-5

പാലാ-4

നെടുംകുന്നം, കുറവിലങ്ങാട്, വിജയപുരം, തൃക്കൊടിത്താനം-3

ചിറക്കടവ്, മുത്തോലി, മുണ്ടക്കയം, കടപ്ലാമറ്റം, ഏറ്റുമാനൂർ, ചങ്ങനാശേരി, കടുത്തുരുത്തി, വാകത്താനം, കിടങ്ങൂർ, കൂരോപ്പട, മണിമല-2

പാറത്തോട്, ഈരാറ്റുപേട്ട, ഉഴവൂർ, മണർകാട്, പള്ളിക്കത്തോട്, അകലക്കുന്നം, തിടനാട്, മാഞ്ഞൂർ, വാഴപ്പള്ളി, മരങ്ങാട്ടുപിള്ളി, എരുമേലി, മീനച്ചിൽ, പനച്ചിക്കാട്, മേലുകാവ്, തലനാട്, മുളക്കുളം, ആർപ്പൂക്കര, കങ്ങഴ, എലിക്കുളം, കാഞ്ഞിരപ്പള്ളി, വെള്ളാവൂർ, കരൂർ, കാണക്കാരി, ഞീഴൂർ- 1


Previous Post Next Post