മാർച്ച് എട്ടിനു രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ചു കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് വണ്ടര്‍ലാ യാത്ര; ആകെ ചെലവ് 800 രൂപ മാത്രം ഒപ്പം സൗജന്യ മെട്രോ യാത്രയും ! ബുക്ക് ചെയ്യാനുള്ള നമ്പർ ഇതാണ്


കൊച്ചി:മാർച്ച് എട്ടിനു രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ചു കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ നിന്നു വണ്ടർലാ വാട്ടർ തീം പാർക്കിലേക്കു വനിതകൾക്കു മാത്രമായി വിനോദ യാത്ര നടത്തുന്നു. എസി ലോ ഫ്ലോർ വോൾവോ ബസിലുള്ള യാത്രാ ചെലവും പ്രവേശന ഫീസും ഉൾപ്പെടെ 800 രൂപ മാത്രം. കൊച്ചി മെട്രോയുടെ സൗജന്യ യാത്രയും കൂടി ഉൾപ്പെടുത്തുന്നതാണു പാക്കേജ്. രാവിലെ 9നു പുറപ്പെട്ട് രാത്രി 7.30നു തിരിച്ചെത്തും. 8089108506, 8075194552
Previous Post Next Post