ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23ന് തുടങ്ങും,ഏപ്രിൽ 2 മുതൽ വേനലവധി







തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23ന് തുടങ്ങും.ഏപ്രില്‍ രണ്ടു വരെയാണ് പരീക്ഷ. ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

വേനല്‍ അവധിക്കു ശേഷം ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ സമയക്രമം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 31 ന് ആരംഭിക്കും. ഏപ്രില്‍ 29 വരെയാണ് പരീക്ഷകള്‍ നടക്കുക.

പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും.

എസ്‌എസ്‌എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച്‌ 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്‌സാം മാര്‍ച്ച്‌ 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച്‌ 16 മുതല്‍ 21 വരെ നടക്കും.

പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ 10 മുതല്‍ 19 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ 15 വരെ നടക്കും. വിഎച്ച്‌എസ് സി പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 15 വരെ നടക്കും.


Previous Post Next Post