ഇന്ധന വില ഇന്നും കൂട്ടി, പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും വർധിപ്പിച്ചു




തിരുവനന്തപുരം; തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഇന്ന് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.35 രൂപയും ഡീസലിന് 95.38 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോളിന് 106.06 രൂപയും ഡീസലിന് 93.14 രൂപയുമായി. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് 1.78 രൂപയും ഡീസലിന് കൂടിയത് 1.69 രൂപയുമാണ്. 

ഇന്നലെ രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഇന്നലെ ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്. 137 ദിവസത്തിന് ശേഷം ഇന്നലെയാണ് ആദ്യമായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്.


Previous Post Next Post