90 മിനിറ്റ് പുടിനോട് സംസാരിച്ചു, ഏറ്റവും മോശം വരാനിരിക്കുന്നതേയുള്ളൂവെന്ന് മക്രോൺ; ഇനി പ്രതീക്ഷയില്ല




പാരിസ്; യുക്രൈൻ പ്രതിസന്ധിയിൽ സമാധാന ശ്രമങ്ങളില്‍ ഇനി പ്രതീക്ഷയില്ലെന്ന് ഫ്രാന്‍സ്. റഷ്യൻ പ്രസിഡന്റ് വ്ലാഡമിര്‍ പുടിനുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണ്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സിന്‍റെ പ്രതികരണം. യുക്രൈന്‍റെ നിരായുധീകരണം എന്ന നിലപാടില്‍ പുടിന്‍ ചര്‍ച്ചയില്‍ ഉടനീളം ഉറച്ചുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. 

പുടിനുമായുള്ള ഒന്നര മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണത്തിന് ഒടുവിൽ ഏറ്റവും മോശം കാര്യങ്ങൾ സംഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ എന്നാണ് മക്രോൺ മുന്നറിയിപ്പ് നൽകിയത്. യുക്രൈൻ മുഴുവനായി പിടിച്ചടക്കുകയാണ് പുടിന്‍റെ ലക്ഷ്യമെന്നും നിലവിലെ യുദ്ധനടപടികളുമായി മുന്നോട്ട് പോകാനാണ് പുടിന്റെ തീരുമാനം.

 പുടിന്‍റെ മറുപടികളില്‍ ക്ഷുഭിതനായ പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണ്‍, 'നിങ്ങള്‍ നിങ്ങളോട് തന്നെ നുണ പറയുന്നു' എന്ന് ക്ഷോഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം കടുത്ത നിലപാട് തന്നെ സൗദിയിലെ സല്‍മാന്‍ രാജകുമാരനുമായി സംസാരിച്ചപ്പോഴും പുടിന്‍ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.


Previous Post Next Post