വനിതാദിനത്തിൽമെഡിക്കൽ ക്യാമ്പ്


കൊച്ചി    : സ്പെസസ് ബോർഡിലെ വനിതാദിനാചരണം നാളെ,  മാർച്ച് എട്ട് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് നടക്കും.
ശ്രീ ഡി സത്യന്‍ ഐ എഫ് എസ് അദ്ധ്യക്ഷനായായിരിക്കുന്ന ചടങ്ങിൽ സീഫി മാനേജിംഗ് ഡയറക്റ്റർ   ഡോ  പി എ മേരി അനിത, മെഡിക്കൽട്രസ്റ്റ് ഹോസ്പിറ്റലിലെ ചീഫ്സൈക്യാട്രിസ്റ്റും പ്രമുഖ എഴുത്തുകാരനും യൂണിസെഫ് അവാർഡ് ജേതാവുമായ ഡോ സി ജെ ജോൺ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.ചടങ്ങില്‍ സ്പൈസസ് ബോര്‍ഡ് ഡയറക്റ്റര്‍   ഡോ  എ ബി രമശ്രീ ആമുഖ പ്രഭാഷണം നടത്തും.
സ്പൈസസ് ബോര്‍ഡിന്‍റെ പവിഴ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 
തുടർന്ന് സ്പൈസസ് ബോര്‍ഡ് സ്റ്റാഫ് ക്ലബ്സംഘടിപ്പിക്കുന്ന മെഡിക്കൽക്യാമ്പിന് കോട്ടക്കൽ ആര്യവൈദ്യശാലയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ റ്റി എം ഉണ്ണികൃഷ്ണൻ വാര്യർ, ഡോ കവിത എന്നിവര്‍ നേതൃത്വം നല്‍കും. 


*സ്പൈസസ് ബോര്‍ഡിലെ ഹിന്ദിദ്വൈവാരാഘോഷങ്ങള്‍ക്ക് സമാപനം*


കൊച്ചി : സ്പൈസസ് ബോർഡിലെ ഹിന്ദി ദ്വൈവാരാഘോഷങ്ങളുടെ സമാപന സമ്മേളനം മാർച്ച് എട്ട്  ചൊവ്വാഴ്ച്ച രാവിലെ 11ന് 3നടക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാവിഭാഗം ഡയറക്റ്റർ സുബോധ് കുമാർ മുഖ്യാതിഥിയായിരിക്കും.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത ധീര 3 യോദ്ധാക്കളെക്കുറിച്ച് സ്പൈസസ് ബോർഡ് നടത്തിയ ക്വിസ് മത്സര വിജയികൾക്കുളള സമ്മാനദാനവും തദവസരത്തിൽ നടക്കും.
കൊച്ചി ഗിരിനഗർ ഭാവൻസ് വിദ്യാമന്ദിറിലെ അഭിജിത്ത് കൃഷ്ണയ്ക്കും, 3തരുൺ തോമസ് റൈസണുമാണ് ഒന്നാം സമ്മാനം.
കാഞ്ഞങ്ങാട് 3ഗുരുവനം കേന്ദ്രിയ വിദ്യാലയത്തിലെ ഗായത്രി കൃഷ്ണയ്ക്കാണ് രണ്ടാം സമ്മാനം. എളമക്കര ഭാവൻസ് വിദ്യാമന്ദിറിലെ ഹരിത് മോഹനാണ് മൂന്നാം സമ്മാനം.
വടുതല ചിന്മയ വിദ്യാലയത്തിലെ മസുമി സന്തോഷ് നെഗ്‌വി,  കാക്കനാട് ഭാവൻസ് ആദർശ് വിദ്യാലയത്തിലെ ഗൗരി കൃഷ്ണ, ഗിരിനഗർ ഭാവൻസിലെ അർജ്ജുൻ വിവേക് എന്നിവര്‍ക്ക് പ്രോൽസാഹന സമ്മാനങ്ങൾ ലഭിച്ചു.
സ്പൈസസ് ബോര്‍ഡിന്‍റെ പവിഴ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
സ്പൈസസ് ബോര്‍ഡ്  ചെയർമാൻ     എ ജി     തങ്കപ്പൻ അദ്ധ്യക്ഷനായിരിക്കുന്ന സമാപന ചടങ്ങിൽ സെക്രട്ടറി ഡി സത്യൻ ഐ എഫ് എസ്, ഡയറക്റ്റർ എ ബി രമ ശ്രീ എന്നിവർ പങ്കെടുക്കും.


Previous Post Next Post