മുതിർന്ന സിപിഐ എം നേതാവ് മല്ലു സ്വരാജ്യം അന്തരിച്ചു







ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ മുതിർന്ന സിപിഐ എം നേതാവും തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡറുമായിരുന്ന മല്ലു സ്വരാജ്യം(91) അന്തരിച്ചു .  

ഹൈദരാബാദ് ബഞ്ചാരാഹിൽസിലെ കേർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു
രാജ്യം സ്വാതന്ത്ര്യത്തിലേക്ക് മിഴിതുറക്കുന്ന രാപ്പകലുകളിൽ പ്രക്ഷോഭത്തീയിൽ ഉരുകിത്തിളയ്ക്കുകയായിരുന്നു തെലങ്കാനയുടെ ഭൂമി . അവിടെ ഊർജസ്വലരായ പോരാളികളെ മുൻനിരയിൽനിന്ന് നയിച്ചവരുടെ കൂട്ടത്തിൽ തലയ്ക്ക് പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചൊരു വീരാംഗനയുണ്ടായിരുന്നു . സിപിഐ എമ്മിന്റെ 22‐ാം പാർടി കോൺഗ്രസിന് ഹൈദരാബാdദില്‍ വീരതെലങ്കാനയുടെ മണ്ണിൽ ചെമ്പതാക ഉയർത്തിയത് അവരാണ്‐ മല്ലു സ്വരാജ്യം . തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡർ . 
നാടിനും പ്രസ്ഥാനത്തിനും സ്വയം സമർപ്പിച്ച ജീവിതം.
Previous Post Next Post