ഹാർപ്പിക്ക് കണ്ണില്ലൊഴിച്ച് കവർച്ച; വീട്ടുജോലിക്കാരി അറസ്റ്റില്‍


ഹൈദരാബാദ്: ഹാർപ്പിക് ഒഴിച്ച് 73-കാരിയെ അന്ധയാക്കിയ ശേഷം വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം നടന്നത്. വേലക്കാരിയായ 32-കാരി ഭാർഗവി പൊലീസ് ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിൽ ഒറ്റയ്ക്കാണ് 73കാരിയായ ഹേമാവതി താമസിച്ചിരുന്നത്. മകൻ സചീന്ദർ ലണ്ടനിലാണ് താമസം. ഇയാളാണ് 2021 ഓഗസ്റ്റിൽ ഭാർഗവിയെ വീട്ടുജോലിക്കും അമ്മയെ നോക്കുന്നതിനുമായി നിയമിച്ചത്. 7 വയസ്സുള്ള മകളും ഭാർഗവിയോടൊപ്പം താമസ്സിക്കുന്നുണ്ട്.

ഒക്ടോബർ മാസത്തിലായിരുന്നു സംഭവം നടന്നത്. ഹേമാവതി കണ്ണ് ചൊറിയുന്നത് കണ്ട ഭാർഗവി മരുന്ന് ഒഴിക്കാമെന്ന് പറഞ്ഞു. തുടർന്ന് ബാത്ത്റൂം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന ഹാർപ്പിക്കും സന്ദു ബാമും വെള്ളത്തിൽ കലർത്തി കണ്ണിലൊഴിക്കുകയായിരുന്നു. പിന്നിട് ഹേമാവതി തന്‍റെ കണ്ണിന് അസ്വസ്ഥത അനുഭവപ്പെടുകയും ഇക്കാര്യം മകനോട് പറയുകയും ചെയ്തു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തി എങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് നാട്ടിലെത്തിയ മകന്‍ മറ്റൊരു ആശുപത്രിയില്‍ നടത്തിയ പിരിശോധനയിലാണ് കാഴ്ച മങ്ങുന്നതിന്‍റെ കാരണം കണ്ടെത്തിയത്. തുടര്‍ന്ന മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹമാവതി 40000 രൂപയും 2 സ്വര്‍ണ്ണ വളകളും ഒരു സ്വര്‍ണ്ണമാലയും കവര്‍ന്നതായി കണ്ടെത്തിയത്.
Previous Post Next Post