സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിക്ക് പുതിയ ലിഫ്റ്റ് നി‍ര്‍മ്മിക്കുന്നു, നിലവിലുള്ളത് പൊളിച്ചുകളയും!!!





തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപയോഗത്തിനായി സെക്രട്ടേറിയേറ്റിൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കാൻ ഉത്തരവിറങ്ങി. 34.10 ലക്ഷം രൂപയാണ് ലിഫ്റ്റ് സ്ഥാപിക്കാൻ അനുവദിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്ക് പടിഞ്ഞാറ് ഭാഗത്തെ ലിഫ്റ്റ് ആണ് മാറ്റുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ ഉപയോഗിക്കുന്ന ലിഫ്റ്റാണിത്. ഈ മാസം നാലിന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ സമർപ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് ചെലവാകുന്ന 34.10 ലക്ഷം രൂപ അനുവദിച്ചത്.
പൊതു ഭരണ ഹൗസ് കീപ്പിംഗ് സെൽ ആണ് ഇന്നലെ ഉത്തരവിറക്കിയത്.

 സെക്രട്ടേറിയേറ്റിലെ ഏറ്റവും നല്ല ലിഫ്റ്റുകളിൽ ഒന്നാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്നിരിക്കെ എന്തുകൊണ്ടാണ് പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതെന്ന് വ്യക്തമല്ല. സെക്രട്ടേറിയേറ്റിലെ വേറെയും ലിഫ്റ്റുകൾ മാറ്റാനുള്ള പ്രൊപ്പോസലുകൾ ഇതിനെ തുടർന്ന് വരുമോ എന്ന ആശങ്കയിലാണ് ധനവകുപ്പ്.

സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പദ്ധതി വിഹിതം പോലും പൂർണ്ണമായും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ധനവകുപ്പ് . ഇതിനിടയിലാണ് അപ്രതീക്ഷിതമായുണ്ടാകുന്ന ഇങ്ങനെയുള്ള ചെലവുകളും . ഈയിടെ മുഖ്യമന്ത്രി ഔദ്യോഗിക കാർ മാറ്റി പുതിയ കറുപ്പ് നിറമുള്ള കാറിലേക്ക് മാറിയിരുന്നു.


Previous Post Next Post