ബസില്‍ മദ്യപിച്ച് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള സംഘം








ചെന്നൈ: ഓടുന്ന ബസില്‍ മദ്യപിച്ച് വിദ്യാര്‍ത്ഥിനികളടക്കമുള്ള സംഘം. യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് കേസെടുത്തു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് സംഭവം. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്ന് കരുതുന്നു.

സ്‌കൂള്‍ യൂണിഫോമിലുള്ള ഒരു സംഘം പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ബിയര്‍ കുടിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. എല്ലാവരും ചെങ്കല്‍പേട്ട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്നാണ് വിവരം.

വീഡിയോ വൈറലായപ്പോള്‍, പഴയ ദൃശ്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നതാണെന്നാണ് ആദ്യം കരുതിയതെങ്കിലും, സംഭവം ചൊവ്വാഴ്ച നടന്നതാണെന്ന് പിന്നീട് കണ്ടെത്തി.

തിരുക്കഴുകുന്ദ്രത്ത് നിന്ന് തച്ചൂരിലേക്കുള്ള ബസിലായിരുന്നു വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തത്. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട്, അന്വേഷണം നടക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പും പോലീസും അറിയിച്ചു.


Previous Post Next Post