ഗുണ്ടയെ പിടികൂടുന്നതിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം







കൊല്ലം : ഗുണ്ടയെ പിടികൂടുന്നതിനിടെ കല്ലമ്പലം പോലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് പാരിപ്പള്ളിയിൽ വച്ച് കുത്തേറ്റു.

മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിൽ പോലീസുകാർക്ക് നേരെ ആക്രമണം. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാർക്ക് ആക്രമണത്തിൽ കുത്തേറ്റു. അനസ് ജാൻ എന്ന പ്രതിയെ പിടികൂടുന്നതിനിടയിലാണ് അപകടം നടന്നത്. 

നാലു പോലീസ്‌കാർ അടങ്ങുന്ന അന്വേഷണസംഘമാണ് ആക്രമണത്തിന് ഇരയായത്.
 ശ്രീജിത്ത്, വിനോദ്, ചന്തു എന്നീ പോലീസുകാർക്കാണ് അപകടത്തിൽ കുത്തേറ്റത്. ശ്രീജിത്തിന് നട്ടെല്ലിനാണ് കുത്തേറ്റത്. വിനോദിന് ഗുരുതരമായി പരിക്കേറ്റു. ജയൻ എന്ന പോലീസുകാരന് ആക്രമണത്തിൽ പരിക്കേറ്റു.


Previous Post Next Post